പ്രശസ്ത സൂഫിവര്യന്‍ ഖാജ മുഈനുദ്ദീന്‍ ചിശ്തി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് അജ്മീര്‍ ദര്‍ഗ. മുസ്ലിംകള്‍ മാത്രമല്ല, ജാതി-മത ഭേദമന്യേ എല്ലാ വിഭാഗക്കാരും ഒരുപോലെ സന്ദര്‍ശിക്കുന്ന തീര്‍ഥാടന കേന്ദ്രം കൂടിയാണിത്. ഇവിടെ മുമ്പ് ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് പൊളിച്ചാണ് ദര്‍ഗയുണ്ടാക്കിയതെന്നുമാണ് ഇപ്പോള്‍ ശിവസേന ഹിന്ദുസ്ഥാന്‍ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചാരണം. ഇതിനെതിരേ മുസ്ലിംകള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.ദര്‍ഗ പൊളിക്കുന്നതിന് ഹിന്ദുക്കളെ ബോധവല്‍ക്കരിക്കണമെന്ന് ലഗാന്‍ സിങ് അണികളോട് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ മുസ്ലിംകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം കൂറ്റന്‍ പ്രകടനം നടത്തി.800 വര്‍ഷത്തിലധികം പഴക്കമുള്ള ദര്‍ഗയാണ് അജ്മീറിലേത്. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് ഇവിടുത്തെ എല്ലാ ആഘോഷങ്ങളിലും സംബന്ധിക്കുന്നത്.ശിവസേന ഹിന്ദുസ്ഥാന്‍ പോലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനത്തോട് വികാരപരമായി പ്രതികരിക്കുന്ന മുസ്ലിംകളുടെ രീതിയിലും ദര്‍ഗാ പ്രതിനിധി സംഘം ആശങ്ക പ്രകടിപ്പിച്ചു. അഫ്രാസുലിനെ കൊലപ്പെടുത്തിയ ശേഷം ചില മുസ്ലിംകള്‍ സോഷ്യല്‍ മീഡിയയില്‍ അതിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതും നാടിന് ആപത്താണെന്ന് ദര്‍ഗാ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.